ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ തമിഴ്നാടിന് കേന്ദ്രസര്‍ക്കാര്‍ 353.7 കോടി രൂപ അനുവദിച്ചു. ആദ്യഘട്ടസഹായം എന്ന നിലയിലാണ് ഈ തുക അനുവദിച്ചത്. 15,000 കോടി രൂപ വേണമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ദുരന്തവ്യാപ്തി വിലയിരുത്തിയ കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബാക്കി തുക അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്.
ഗജ ചുഴലിക്കാറ്റ് നാശം വിതച്ച് രണ്ടാഴ്ചയിലധികം പിന്നിട്ടും ദുരിത ബാധിതരായ ജനങ്ങള്‍ ഇപ്പോഴും വീടും വസ്ത്രങ്ങളും ഭക്ഷണവുമില്ലാതെ തെരുവുകളില്‍ കഴിയുന്ന സ്ഥിതിയാണുള്ളത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക താമസ സംവിധാനങ്ങളൊരുക്കാനോ ആവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കാനോ ഇപ്പോഴും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പരിതാപകരമായ സ്ഥിതിയാണ് ഗജ ബാധിത പ്രദേശങ്ങളില്‍ കാണാനാവുന്നത്.
Discussion about this post