ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13586 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 380532 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വൈറസ് ബാധമൂലം 336 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 12573 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 163248 ആക്ടീവ് കേസുകളാണ് ഉള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 204711 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,20,504 ആയി ഉയര്‍ന്നു. വൈറസ് ബാധ മൂലം ഇതുവരെ 5,751 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം മാത്രം 100 പേരാണ് മരിച്ചത്. മുംബൈയിലെ ധാരാവിയില്‍ പുതുതായി 28 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 2,134 ആയി. ഇതുവരെ 78 പേരാണ് മരിച്ചത്.
അതേസമയം തമിഴ്നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലേറെപ്പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 2141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 52334 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ വൈറസ് ബാധമൂലം മരിച്ചത് 49 പേരാണ്. ഇതോടെ വൈറസ് ബാധമൂലം തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം 625 ആയി ഉയര്‍ന്നു. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവില്‍ 23,065 പേരാണ് ചികിത്സയിലുള്ളത്. 28,641 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലാണ് ഇന്ന് മുതല്‍ ജൂണ്‍ 30 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. പലചരക്ക്- പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഓട്ടോ-ടാക്സി സര്‍വീസുകള്‍ ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ നല്കാന് അനുവദിക്കും.
ഗുജറാത്തിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 510 പുതിയ കേസുകളും 31 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 25,660 ആയി. 1,592 പേര്‍ക്കാണ് ഇതുവരെ ജീവന് നഷ്ടമായത്.
India reports the highest single-day spike of 13,586 new #COVID19 cases and 336 deaths in last 24 hours. Total number of positive cases now stands at 3,80,532 including 1,63,248 active cases, 2,04,711 cured/discharged/migrated & 12,573 deaths: Ministry of Health & Family Welfare pic.twitter.com/JuwHD8X6OE
— ANI (@ANI) June 19, 2020
കൊവിഡ് 19
Discussion about this post