മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തില്‍ സുഹൃത്തും നടിയുമായ റിയാ ചക്രവര്‍ത്തിയെ പോലീസ് ചോദ്യം ചെയ്തു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അര്‍ധരാത്രി രണ്ട് തവണ സുശാന്ത് നടിയെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിരുന്നു.
വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന സുശാന്ത് നടിക്കൊപ്പം ആശുപത്രിയില്‍ വന്നിരുന്നെന്ന് ചികിത്സിച്ച് ഡോക്ടറും മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് താരത്തെ ചോദ്യം ചെയ്തത്. കേസന്വേഷിക്കുന്ന ബാന്ദ്രാ പോലീസാണ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. സുശാന്തിന്റെ മൂന്ന് സഹോദരിമാരുടേയും ജോലിക്കാരുടേയും ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടര്‍ മുകേഷ് ഛബ്രയുടേയും മൊഴികള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.
മുംബൈയിലെ ബാന്ദ്രയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തുമണിക്കും ഒരുമണിക്കുമിടയിലാണ് സുശാന്തിന്റെ മരണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്.
Discussion about this post