പാട്ന; ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ രക്തസാക്ഷിത്വവം വരിച്ചെന്ന് അറിയിച്ച സൈനികന് തന്റെ വീട്ടിലേയ്ക്ക് വിളിച്ച് അറിയിച്ചു ‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്’. ഭാര്യ മേനകാ റായിയെയാണ് താന്‍ ജീവനോടെ ഉണ്ടെന്ന് വിളിച്ച് അറിയിച്ചത്. എന്നാല്‍ ആദ്യം അമ്പരപ്പ് ആണ് ഉണ്ടായത്. ഭര്‍ത്താവിന്റെ മരണം അറിയിച്ചുകൊണ്ട് അധികൃതര്‍ വിളിച്ച് ഏതാനും മണിക്കൂറുകള്‍ക്കകമാണ് താന്‍ ജീവനോടെയുണ്ടെന്ന ഫോണ്‍ കോള്‍ വന്നത്.
ശേഷം കുടുംബത്തിന് ലഭിച്ചത് വലിയ ആശ്വസമായിരുന്നു. നഷ്ടപ്പെട്ടു എന്ന് കരുതി നെഞ്ച് തകര്‍ന്ന് ഇരിക്കുമ്പോഴാണ് ആശ്വാസമായി കോള്‍ എത്തിയത്. ആ സന്തോഷം വലുതായിരുന്നുവെന്ന് കുടുംബം പറയുന്നു. പേരുകള്‍ തമ്മിലുള്ള സാമ്യമാണ് ഇത്തരമൊരു തെറ്റിദ്ധാരണയ്ക്ക് കാരണമായെന്നും താന്‍ കുഴപ്പമൊന്നുമില്ലാതെ ഇരിക്കുന്നുവെന്നും സുനില്റായ് പറഞ്ഞതോടെ കുടുംബത്തിന്റെ ദു:ഖം സന്തോഷത്തിന് വഴിമാറി.
ബിഹാര്‍ റെജിമെന്റില്‍ നിന്നുള്ള രണ്ടുപേരാണ് ലഡാക്ക് അതിര്‍ത്തിയില്‍ സേവനം അനുഷ്ഠിക്കുന്നത്. മരണപ്പെട്ടയാള്‍ സുനില്‍ കുമാര്‍ എന്നയാളാണ് ഇദ്ദേഹത്തിന്റെ സ്ഥലം പാട്നയിലെ ബിഹാതയാണ്. എന്നാല്‍ സരണ്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് തെറ്റിദ്ധാരണയുണ്ടാവുകയായിരുന്നു. ഇതോടെ സുനില്‍ റായിയുടെ ഭാര്യയെ സൈനിക അധികൃതര്‍ മരണ വാര്‍ത്ത അറിയിച്ചു. സരണ്‍ ജില്ലാ അധികൃതര്‍ക്കും വിവരം ലഭിച്ചിരുന്നു.
എന്നാല്‍ ഇതിനിടെ ഓണ്‍ലൈന്‍ പത്രത്തില്‍ തന്റെ മരണവാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് സുനില്‍ റായ് ഭാര്യയെ ഫോണ്‍ ചെയ്യുകയായിരുന്നു. ചേട്ടന്റെ ഫോണ്‍ കോള്‍ തങ്ങള്‍ക്ക് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ദൈവത്തിന് നന്ദി പറയുകയാണ്. പറയാന്‍ വാക്കുകള്‍ ഇല്ലെന്നുമായിരുന്നു സുനില്‍ റായിയുടെ സഹോദരന് രാം കുമാര്‍ പറഞ്ഞത്.
Discussion about this post