ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് സഞ്ജയ് ത്സായെ നീക്കം ചെയ്തു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് സഞ്ജയ് ത്സായെ നീക്കം ചെയ്തത്. പാര്‍ട്ടിയെ വിമര്‍ശിച്ച് പത്രത്തില്‍ ലേഖനം എഴുതിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്.
അഭിഷേക് ദത്തിനേയും സാധന ഭാരതിയെയും ദേശീയ മാധ്യമ പാനലിസ്റ്റുകളായും കോണ്‍ഗ്രസ് അധ്യക്ഷ നിയമിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളിലെ അലസതയാണ് സഞ്ജയ് ഝാ ലേഖനത്തില്‍ കുറിച്ചത്. പാര്‍ട്ടിയെ ഉണര്‍ത്തുന്നതിനും അടിയന്തര സ്വഭാവത്തോടെ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം കുറിക്കുന്നു.
പാര്‍ട്ടിയുടെ നിഷ്‌ക്രിയത്വം മനസ്സിലാക്കാന്‍ കഴിയാത്ത ധാരാളം പേര്‍ പാര്‍ട്ടിയില്‍ ഉണ്ട്. പാര്‍ട്ടിയുടെ വേദനാജനകമായ ശിഥിലീകരണം കണ്ട് താന്‍ ഭയപ്പെടുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.