വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് 25 ലക്ഷം രൂപ: സഹായം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി

ഭുവനേശ്വര്‍: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തിനിടെ വീരമൃത്യു വരിച്ച
സൈനികരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്.

ഒഡീഷയിലെ കന്ദാമല്‍ ജില്ലയില്‍ നിന്നുള്ള ചന്ദ്രകാന്ത് പ്രധാന്‍, മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുള്ള സുബേദാര്‍ നന്ദുറാം സോറന്‍ എന്നിവരാണ് ലഡാക്കില്‍ വീരമൃത്യുവരിച്ച സൈനികര്‍. തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യുവരിച്ചത്.

സൈനികരുടെ ജീവത്യാഗച്ചില്‍ അഗാധമായ ദുഃഖം രേഖപ്പടുത്തിയ മുഖ്യമന്ത്രി അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികരുടെ ധൈര്യത്തെ അഭിനന്ദിച്ച അദ്ദേഹം, വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

”രാജ്യത്തിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ സൈനികരെ രാജ്യത്തിനൊപ്പം ചേര്‍ന്ന് അഭിവാദനം ചെയ്യുന്നു. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു”- നവീന്‍ പട്‌നായിക് ട്വീറ്റ് ചെയ്തു.

Exit mobile version