ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.
വീരമൃത്യു വരിച്ചവര്‍ സേനയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു. സൈനികരുടെ ത്യാഗം രാജ്യം എന്നും ഓര്‍മ്മിക്കും. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും സംരക്ഷിക്കുന്നതിനായി ത്യാഗം ചെയ്ത സൈനികരെ വണങ്ങുന്നതായും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവരും സൈനികര്‍ക്ക് ആദരമര്‍പ്പിച്ചിരുന്നു.
അതേസമയം, അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്. ഇന്ത്യ-ചൈന സംഘര്‍ഷം ഒരു യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാനുള്ള നിലപാടാണ് രണ്ട് രാജ്യങ്ങളും ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്.
All those who laid down their lives in Galwan valley of Ladakh have upheld the best traditions of the Indian armed forces. Their valour will be eternally etched in the memory of the nation. My deepest condolences to their families.
— President of India (@rashtrapatibhvn) June 17, 2020
Discussion about this post