ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ അതിഷി മര്‍ലെനയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയമാക്കിയത്. എംഎല്‍എ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ച് പരിശോധനാ ഫലം എത്തിയത്.
അതിഷി മര്‍ലെന ഉടന്‍ സുഖം പ്രാപിക്കട്ടെ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആശംസിച്ചു. അതേസമയം, ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയനാക്കി. ഇന്നലെ അദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവായിരുന്നു.
എന്നാല്‍, ലക്ഷണങ്ങള്‍ മാറാത്തതിനെ തുടര്‍ന്നാണ് സത്യേന്ദ്ര ജെയിനെ വീണ്ടും പരിശോധനക്ക് വിധേയനാക്കിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കെജരിവാള്‍, ദില്ലി ലഫ്.ഗവര്‍ണര്‍ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Discussion about this post