ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച 20 സൈനികരുടെയും പേരുവിവരങ്ങള്‍ കരസേന പുറത്ത് വിട്ടു. തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ ഒരു കേണല്‍ ഉള്‍പ്പടെ മൂന്ന് ജവാന്മാര് വീരമൃത്യു മരിച്ചതായും ശേഷം വിവരങ്ങളും ചൊവ്വാഴ്ച രാവിലെ തന്നെ പുറത്ത് വിട്ടിരുന്നു. പിന്നാലെയാണ് പരിക്കേറ്റ 17ജവാന്മാരുടെ മരണം ചൊവ്വാഴ്ച രാത്രി സ്ഥിരീകരിച്ചത്. ശേഷം പേരും വിവരങ്ങളും സൈന്യം പുറത്ത് വിടുകയായിരുന്നു.
വെടിവെയ്പ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണ് ഉണ്ടായതെന്നുമാണ് സൈന്യം വ്യക്തമാക്കുന്നു. അതേസമയം, ഏറ്റുമുട്ടലില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വീരമൃത്യു വരിച്ചവരുടെ പേരു വിവരങ്ങള്‍
കേണല്‍ ബി. സന്തോഷ് ബാബു (ഹൈദരാബാദ്)
നായിബ് സുബേദാര്‍ നുഥുറാം സോറന് (മയൂര്‍ബഞ്ജ്)
നായിബ് സുബേദാര്‍ മന്ദീപ് സിങ് (പട്യാല)
നായിബ് സുബേദാര്‍ സാത്നം സിങ് (ഗുര്‍ദാസ്പുര്‍)
ഹവില്‍ദാര്‍ കെ പളനി (മധുര)
ഹവില്‍ദാര്‍ സുനില്‍ കുമാര്‍ (പാട്ന)
ഹവില്‍ദാര്‍ ബിപുല്‍ റോയ് (മീററ്റ് സിറ്റി)
നായിക് ദീപക് കുമാര്‍ (രേവ)
രാജേഷ് ഓറങ്ക് (ബിര്‍ഭം)
കുന്ദന്‍ കുമാര്‍ ഓഝ (സാഹിബ്ഗഞ്ജ്)
ഗണേഷ് റാം (കാന്‍കെ)
ചന്ദ്രകാന്ത പ്രഥാന് (കാന്ദമല്‍)
അന്‍കുഷ് (ഹമിര്‍പുര്‍)
ഗുല്‍ബീന്ദര്‍ (സങ്ക്റൂര്‍)
ഗുര്‍തേജ്സിങ് (മാന്‍സ)
ചന്ദന്‍ കുമാര്‍ (ഭോജ്പുര്‍)
കുന്ദന്‍ കുമാര്‍ (സഹര്‍സ)
അമന് കുമാര്‍ (സംസ്തിപുര്‍)
ജയ് കിഷോര്‍ സിങ് (വൈശാലി)
ഗണേഷ് ഹന്സ്ഡ (കിഴക്കന്‍ സിങ്ഭും)
Discussion about this post