ഇന്‍ഡോര്‍: മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലവും പാലിക്കാതെയും നടന്ന വരന് 2100 രൂപ പിഴ ചുമത്തി ആരോഗ്യവകുപ്പ്. കൊവിഡ് പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. 12 പേര്‍ക്കൊപ്പം ഒരു വാഹനത്തില്‍ വിവാഹ ചടങ്ങിന് പോവുകയായിരുന്ന ധര്‍മേന്ദ്ര നിരാലെക്കാണ് 2,100 രൂപ പിഴ ചുമത്തിയത്.
സാമൂഹ്യ അകലം പാലിക്കാത്തതിന് 1,100 രൂപയും മാസ്‌ക് ധരിക്കാത്തതിന് 1,000 രൂപയും ചേര്‍ത്താണ് 2100 രൂപ അധികൃതര്‍ പിഴയിട്ടത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി നഗരത്തിലാകമാനം എല്ലാദിവസവും ആരോഗ്യ വകുപ്പ് പരിശോധന നടത്താറുണ്ടെന്ന് ഉദ്യോഗസ്ഥനായ വിവേക് ഗാംഗ്രേഡ് പറഞ്ഞു.
‘വിവാഹത്തിന് പങ്കെടുക്കാന്‍ 12 പേരെ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അവര്‍ 12 പേര്‍ സാമൂഹിക അകലം പോലും പാലിക്കാതെ വാഹനത്തില്‍ അടുത്തടുത്ത് ഇരിക്കുകയായിരുന്നു. ആരും മാസ്‌ക് ധരിച്ചിരുന്നില്ല. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഞങ്ങള്‍ വരന്റെ കൈയ്യില്‍ നിന്ന് 2100 രൂപ പിഴ വാങ്ങിച്ചു’വിവേക് ഗാംഗ്രേഡ് വ്യക്തമാക്കി.
Discussion about this post