ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 2003 പേര്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 11903 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 10974 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 354065 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 155227 ആക്ടീവ് കേസുകളാണ് ഉള്ളത്. 186935 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1859 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയിലെ വൈറസ് ബാധിതരുടെ എണ്ണം 44000 കടന്നു. അധികൃതര്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഡല്‍ഹിയില്‍ ഇതുവെര 44688 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93 പേരാണ് വൈറസ് ബാധമൂലം ഡല്‍ഹിയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 1837 ആയി ഉയര്‍ന്നു.
ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 524 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 24628 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1534 ആയി ഉയര്‍ന്നു.
2003 deaths and 10,974 new #COVID19 cases in the last 24 hours. The total number of positive cases in the country now stands 3,54,065 at including 1,55,227 active cases, 1,86,935 cured/discharged/migrated and 11903 deaths: Ministry of Health and Family Welfare pic.twitter.com/tZM4EIZCfM
— ANI (@ANI) June 17, 2020
Discussion about this post