കൊവിഡ് 19; ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം 44000 കടന്നു, 24 മണിക്കൂറിനിടെ 93 മരണം, മരണസംഖ്യ 1837 ആയി

covid delhi | big news live

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1859 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയിലെ വൈറസ് ബാധിതരുടെ എണ്ണം 44000 കടന്നു. അധികൃതര്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഡല്‍ഹിയില്‍ ഇതുവെര 44688 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 93 പേരാണ് വൈറസ് ബാധമൂലം ഡല്‍ഹിയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 1837 ആയി ഉയര്‍ന്നു.

ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 524 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 24628 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1534 ആയി ഉയര്‍ന്നു.

Exit mobile version