ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ 24 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. പ്രമുഖ നേതാവ് ദിനേഷ് ഗിര്‍വാല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. നേതാവിനൊപ്പം 300 ഓളം പ്രവര്‍ത്തകരും കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ദര് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു ദിനേഷ് ഗിര്‍വാല്‍.
മുന്‍ എംഎല്‍എ രാജ്വര്ധന് സിങ് ദത്തിയോണിനെ പിന്തുണയോടെയാണ് 300 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേയ്ക്ക് ചേക്കേറിത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ്മയുടെയും സാന്നിദ്ധ്യത്തിലാണ് കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ ബിജെപിയില്‍ അംഗത്വം എടുത്തത്.
ബിജെപി ഉപതെരഞ്ഞെടുപ്പ് കേന്ദ്ര കമ്മറ്റി ഓഫീസ് ഉദ്ഘാടനവും നടന്നു. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ ഘട്ടത്തിലാണ് നേതാവിന്റെയും പ്രവര്‍ത്തകരുടെയും രാജി.
Discussion about this post