അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം; മൂന്ന് ഇന്ത്യന്‍ സൈനീകര്‍ മരിച്ചു

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യാ ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ടു. കേണല്‍ റാങ്കിലുള്ള ഒരു ഇന്ത്യന്‍ സേന ഉദ്യോഗസ്ഥനും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഗാല്‍വാന്‍ വാനിയിലാണ് വെടിവെയ്പ്പ് നടന്നത്.

ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ടു വശത്തും സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രശ്‌നപരിഹാരത്തിന് രണ്ട് സേനകളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം.

1975-ന് ശേഷം ആദ്യമായാണ് ചൈന-ഇന്ത്യാ സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും മരണം സംഭവിക്കുന്നതും.ഇന്ത്യ ഏകപക്ഷീയമായ രീതിയില്‍ വിവരങ്ങള്‍ പുറത്തുവിടുന്നു എന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നത്.

Exit mobile version