ന്യൂഡല്‍ഹി: കൊറോണ മരണ നിരക്ക് കൂടുതലുള്ള സംസ്ഥാനം ഗുജറാത്ത് ആണെന്ന് കണക്കുകള്‍ നിരത്തിയും വിമര്‍ശിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കണക്കുകള്‍ പുറത്ത് വിട്ടത്.
ഗുജറാത്ത് മോഡല്‍ പുറത്ത് എന്ന് പരിഹസിച്ചാണ് രാഹുല്‍ ഗാന്ധി മരണ നിരക്ക് ട്വീറ്റ് ചെയ്തത്. മഹാരാഷ്ട്ര, രാജസ്ഥാന്, പഞ്ചാബ്, പുതുച്ചേരി, ഝാര്‍ഖണ്ഡ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളുടെ മരണ നിരക്കുകള്‍ താരതമ്യപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി ഗുജറാത്താണ് ഇന്ത്യയിലെ കൊറോണ മരണ നിരക്ക് കൂടുതലുള്ള സംസ്ഥാനമെന്ന് വ്യക്തമാക്കുന്നത്.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊറോണ ബാധിക്കുന്നവരില്‍ മരണനിരക്ക് ഏറ്റവും കൂടുതല്‍ ഗുജറാത്തിലാണെന്ന് രാഹുല്‍ പറയുന്നത്.
Covid19 mortality rate:
Gujarat: 6.25%
Maharashtra: 3.73%
Rajasthan: 2.32%
Punjab: 2.17%
Puducherry: 1.98%
Jharkhand: 0.5%
Chhattisgarh: 0.35%Gujarat Model exposed.https://t.co/ObbYi7oOoD
— Rahul Gandhi (@RahulGandhi) June 16, 2020
Discussion about this post