ഹൈദരാബാദ്: മദ്യപാനിയായ ഭര്‍ത്താവുമായി സ്ഥിരമായി വഴക്കില്‍ മനംനൊന്ത് യുവതി രണ്ട് കുട്ടികളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി. ആത്മഹത്യയ്ക്ക് ഒരുങ്ങും മുന്‍പേ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലാണ് സംഭവം.
ഒമ്പതും ആറും വയസ്സുള്ള ജ്യോതി മാധവി, ഹര്‍ഷവര്‍ധന്‍ എന്നീ കുട്ടികളെയാണ് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തു. സൂര്യാപേട്ട് ജില്ലയിലെ സിംഗറെഡ്ഡിപാളയത്താണ് സംഭവം. അമ്മ നാഗമണിയാണ് പോലീസിന്റെ പിടിയിലായത്. മദ്യത്തിന് അടിമയായ ഭര്‍ത്താവ് പ്രശാന്ത് സ്ഥിരമായി ഭാര്യയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച ഇവര്‍ വഴക്കുകൂടിയതിനെ തുടര്‍ന്ന് രണ്ട് മക്കളുമായി നാഗമണി വീടുവിട്ടിറങ്ങി. മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു യുവതിയുടെ തീരുമാനം. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. പുഴക്കരികില്‍ ഇവര്‍ കരഞ്ഞു നില്‍ക്കുന്നത് കണ്ട പ്രദേശവാസികള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞത്.