പട്ന: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായതിനു പിന്നാലെ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. ബിഹാറിലെ ഷാപുരിലാണ് സംഭവം. ലോക്ക്ഡൗണിന് ശേഷം ഭാര്യയും മൂന്ന് കുട്ടികളുമുള്ള ഇയാളുടെ ജീവിതം ബുദ്ധിമുട്ടിലായിരുന്നുവെന്ന് കുടുംബം പറയുന്നു.
വായ്പയെടുത്താണ് ഇയാള്‍ ഓട്ടോ വാങ്ങിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വരുമാനം നിലച്ചു. വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്തു. അതോടൊപ്പം കുടുംബത്തെ സംരക്ഷിക്കലും പ്രതിസന്ധിയിലായി. കുടുംബത്തിന് റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെന്ന് ഡ്രൈവറുടെ പിതാവ് പറയുന്നു.
മരണവാര്‍ത്ത പുറത്തുവന്നതിന് ശേഷം ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തെത്തി അന്വേഷിക്കുകയും കുടുംബത്തിന് 25 കിലോ ഗോതമ്പും അരിയും നല്‍കുകയും ചെയ്തു. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിഹാറിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയാണ് അദ്ദേഹത്തിന്റെ ആത്മഹത്യയെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു. തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരാജയമാണെന്നും അദ്ദേഹം തുറന്നടിച്ചു.