മുംബൈ: നവവരന് കോവിഡ് സ്ഥിരീകരിച്ചതോടെ വധുവും കല്യാണത്തില്‍ പങ്കെടുത്തവരെയും ക്വാറന്റീനിലാക്കി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം.
വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് 22കാരനായ വരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് വധുവിനോടും കല്യാണത്തില്‍ പങ്കെടുത്ത 63 പേരോടും ക്വാറന്റീനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
നവവരന് ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണെന്ന് ജവഹര്‍ തഹസില്‍ദാര്‍ ഷിന്‍ഡെ അറിയിച്ചു. പരിശോധനയ്ക്കിടെയാകാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം. വിവാഹത്തിന് മുന്‍പ് ഇയാള്‍ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവായിരുന്നു. വിവാഹശേഷം നടത്തിയ പരിശോധനാഫലത്തിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Discussion about this post