ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നും കാണാതായ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരായ രണ്ടുപേര്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുകള്‍. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്
പാകിസ്താനിലെ ഇന്ത്യന്‍ എംബസിയിലെ ഡ്രൈവര്‍മാരായ രണ്ടുപേരെയാണ് തിങ്കളാഴ്ച രാവിലെ എട്ടുമണി മുതല്‍ കാണാതായത്. ഉദ്യോഗസ്ഥരെ കാണാതായതിനു പിന്നാലെ ഇന്ത്യയിലെ പാകിസ്താന് പ്രതിനിധിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. ഡ്രൈവര്‍മാരെ കാണാതായതിനു പിന്നാലെ ഇന്ത്യ പാകിസ്താന് സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു.
ഇന്ത്യയിലെ പാകിസ്താന് എംബസി ജീവനക്കാരായിരുന്ന രണ്ട് പാകിസ്താനികളെ ആഴ്ചകള്‍ക്ക് മുമ്പ് ചാരപ്രവര്‍ത്തി ആരോപിച്ച് നാടുകടത്തിയിരുന്നു. ഇന്ത്യയിലെ പാകിസ്താന് എംബസിയിലെ വിസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണ് ചാരപ്രവര്‍ത്തിക്കിടെ പിടികൂടിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസിയിലെ ഡ്രൈവര്‍മാരായ രണ്ടുപേരെയാണ് പാകിസ്താനില്‍ നിന്നും കാണാതായത്.
Discussion about this post