ന്യൂഡൽഹി: ഇന്ത്യയുടെ പ്രദേശങ്ങളെ സ്വന്തം രാജ്യാതിർത്തിക്കുള്ളിൽ ഉൾപ്പെടുത്തിയ നേപ്പാളിന്റെ പ്രവർത്തിക്കെതിരെ മൃദുസമീപനം തുടർന്ന് കേന്ദ്രസർക്കാർ. ഇന്ത്യയും നേപ്പാളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് സംഭാഷണത്തിലൂടെ പരിഹരിക്കുമെന്നാണ് വിഷയത്തോട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചത്. ലിപുലേഖിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ നിർമ്മിച്ച റോഡ് തികച്ചും ഇന്ത്യൻ പ്രദേശത്താണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-നേപ്പാൾ ബന്ധം സാധാരണമല്ല. അത് ‘റോട്ടി-ബേട്ടി’ ബന്ധമാണ്. ഒരു ശക്തിക്കും അത് തകർക്കാനാവില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഓൺലൈൻ വഴി ഉത്തരാഖണ്ഡ് ജൻ സംവാദ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വൈവാഹിക ബന്ധം, ഭക്ഷണം തുടങ്ങിയവയിലൊക്കെ പരസ്പര സഹകരണം നിലനിൽക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള അടുപ്പമാണ് ‘റോട്ടിബേട്ടി’ ബന്ധം എന്ന പ്രയോഗം സൂചിപ്പിക്കുന്നത്.
Discussion about this post