ന്യൂഡല്‍ഹി: താന്‍ കാരണം കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പകരുമെന്ന ഭയത്താല്‍ ഐആര്‍എസ് ഉദ്യോഗസ്ഥന് ജീവനൊടുക്കി, കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിട്ടും താന്‍ രോഗബാധിതനാണെന്ന ചിന്തയിലാണ് ഉദ്യോഗസ്ഥന് ജീവനൊടുക്കിയത്.
ഡല്‍ഹി ദ്വാരക സൗത്ത് പോലീസ് സ്റ്റേഷന് പരിധിയിലാണ് 56 വയസ്സുകാരനായ ഉദ്യോഗസ്ഥനാണ് കാറിനുള്ളില്‍ ജീവനൊടുക്കിയത്. കാറില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലാണ് താന്‍ കാരണം കുടുംബാംഗങ്ങള്‍ക്ക് വൈറസ് പകരുമെന്ന ഭയമാണ് മരിക്കാന്‍ കാരണമെന്ന് കുറിച്ചിരിക്കുന്നത്.
കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആസിഡ് കുടിച്ചാണ് ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ഒരാഴ്ച മുമ്പ് കൊവിഡ് പരിശോധനയ്ക്ക് വിധേയനായ ഉദ്യോഗസ്ഥന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പക്ഷേ, തനിക്ക് രോഗമുണ്ടെന്നും താന്‍ കാരണം കുടുംബാംഗങ്ങള്‍ക്കും രോഗമുണ്ടാകുമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ഭയം.
ഡല്‍ഹിയിലും മറ്റും രോഗവ്യാപനം വര്‍ധിക്കുന്നതിലും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും കുടുംബാംഗങ്ങളില്‍നിന്ന് വിവരം ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Discussion about this post