ദന്തേവാഡ: ഛത്തീസ്ഗഢില്‍ ബിജെപി നേതാവ് അറസ്റ്റില്‍. മാവോവാദികള്‍ക്ക് ട്രാക്ടറുകള്‍ കൈമാറിയ സംഭവത്തിലാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ജഗത് പുജാരി, രമേശ് ഉസേന്‍ഡി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മാവോവാദികള്‍ക്ക് വേണ്ട സാധനങ്ങളും മറ്റു ഉപകരണങ്ങളും എത്തിക്കുന്നതില്‍ പുജാരിക്ക് പങ്കുണ്ടെന്ന് പോലീസ് പറയുന്നു.
അഭുജമദ് മേഖലയില്‍ മാവോവാദികള്‍ക്ക് സാധനങ്ങള്‍ കൈമാറുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നേതാവ് പോലീസ് നിരീക്ഷണത്തിലായിരുന്നു. മാവോവാദി നേതാവ് അജയ് അലാമിക്ക് വേണ്ടി ട്രാക്ടര്‍ വാങ്ങുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 9,10,000 രൂപയുടെ ട്രാക്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അലാമിയടക്കമുള്ള മാവോവാദി നേതാക്കളുമായി പുജാരി കഴിഞ്ഞ കുറച്ചു മാസങ്ങളായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന് തെളിവുകള്‍ ലഭിച്ചു. ചില മാവോവാദികളുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റു പദ്ധതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ മറ്റു ചില അറസ്റ്റുകളും ഉണ്ടാകുമെന്ന് പോലീസ് പറയുന്നു.
Discussion about this post