കൊല്‍ക്കത്ത: രണ്ട് വയസുകാരെ നാലുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എറിഞ്ഞു കൊന്നു. കൊല്‍ക്കത്തയിലെ ബുരബസാറിലാണ് ദാരുണമായ സംഭവം. രണ്ട് വയസുകാരന് പുറമെ, കെട്ടിടത്തിന് താഴെ പരിക്കേറ്റ നിലയില്‍ ആറ് വയസുകാരനെ കൂടി കണ്ടെത്തിയിട്ടുണ്ട്. ഈ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ 55 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് കുട്ടികളെയും കെട്ടിടത്തില്‍നിന്ന് വീണനിലയിലാണ് കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് വയസുകാരന്റെ ജീവന് രക്ഷിക്കാനായില്ല. നാലുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞതാണെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയിലാണ് 55 കാരന് അറസ്റ്റിലായത്.
ഇയാളെ ചോദ്യംചെയ്തുവരികയാണെന്നും പ്രതിക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജോയിന്റ് പോലീസ് കമ്മീഷണര്‍ മുരളീധര്‍ ശര്‍മ്മ അറിയിച്ചു. മരിച്ച കുട്ടിയുടെ അച്ഛനും അറസ്റ്റിലായ പ്രതിയും തമ്മില്‍ നേരത്തെ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇതാണോ കൃത്യത്തിലേക്ക് നയിച്ചതെന്ന കാര്യം അന്വേഷിച്ച് വരികയാണ്.
Discussion about this post