ഗാന്ധിനഗര്‍: ജമ്മു കാശ്മീരിലും ഗുജറാത്തിലും ഭൂചലനം. ഗുജറാത്തിലെ രാജ്കോട്ടിന് 122 കിലോമീറ്റര്‍ വടക്ക്-വടക്ക് പടിഞ്ഞാറ് മേഖലയിലാണ് 5.5 തീവ്രതയുള്ള ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 8.13 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ്
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചത്.
An earthquake of magnitude 3.0 struck 90 km east of Katra, Jammu and Kashmir at 8:35 pm today, as per initial data: National Center for Seismology (NCS) pic.twitter.com/FwtLfhObJE
— ANI (@ANI) June 14, 2020
നാഷണല്‍ സീസ്മോളജി വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന മാപ്പ് പ്രകാരം ഭുജിന് 85 കിലോമീറ്റര്‍ അകലെയാണ് ഗുജറാത്തില്‍ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്.
അതേസമയം ഗുജറാത്തില്‍ ഭൂചലനം അനുഭവപ്പെട്ട് അരമണിക്കൂറിനുള്ളിലാണ് ജമ്മു കാശ്മീരിലും ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 8.35 ഓടെ കട്ര മേഖലയ്ക്ക് 90 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടെ 3.0 തീവ്രതയാണ് രേഖപ്പെടുത്തിയത്.
Gujarat: People come out of their houses in Ahmedabad following tremors in the state; visuals from Prahlad Nagar area in the city.
National Center for Seismology (NCS) has ascertained that magnitude of the earthquake was 5.5 on the Richter scale. pic.twitter.com/h0NVlQmoEj
— ANI (@ANI) June 14, 2020
Discussion about this post