മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത് 3390 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,958 ആയി.
കഴിഞ്ഞദിവസം മാത്രം 120 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 3,950 ആയി ഉയര്‍ന്നു. 53,017 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 50,978 പേര് രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. മുബൈയില്‍ മാത്രം 58,135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . 2,190 പേര് രോഗം ബാധിച്ച് മരിച്ചു. 28,959 പേര് ചികിത്സയില്‍ കഴിയുന്നു. ആശുപത്രി കിടക്കകളെല്ലാം കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ അവസ്ഥയാണ്.
മുംബൈയിലെ പ്രധാന കോവിഡ് ആശുപത്രിയായ നായര്‍ ഹോസ്പിറ്റലില്‍ നാല് മാസത്തിനിടെ കോവിഡ് ബാധിതരായ 302 സ്ത്രീകള്‍ പ്രസവിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്, 254 പേര് രോഗമുക്തി നേടിയെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post