മൈഗ്രേന്‍ ചികിത്സിച്ച് മാറ്റാന്‍ ഡോക്ടറായ മകന് സാധിച്ചില്ല..! മനംനൊന്ത് അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തി

ബംഗളൂരു: മൈഗ്രേന്‍ ചികിത്സിച്ച് മാറ്റാന്‍ ഡോക്ടറായ മകന് സാധിച്ചില്ല ഒടുക്കം അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തി. ഇരുവര്‍ക്കും മൈഗ്രേന്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നിരന്തരം ഇയാളെ ശല്യപ്പെടുത്തി. എന്നാല്‍ ഡോക്ടറായിട്ട് തനിക്ക് അസുഖം ബേധമാക്കാന്‍ കഴിയാത്തതിനാലാണ് ഇരുവരേയും കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. ബംഗളൂരുവിലാണ് സംഭവം.

അമ്മ മൂകാംബിക, സസഹോദരി ശ്യാമള എന്നിവരെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു ഗോവിന്ദ് പ്രകാശ്. കൊലപാതകത്തിന് ശേഷം സമാനമായ രീതിയില്‍ വിഷം കുത്തിവെച്ച് ഗോവിന്ദും ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡോക്ടര്‍ ഗോവിന്ദ് പ്രകാശ് ചികിത്സയിലാണ്.

Exit mobile version