ഛണ്ഡീഗഡ്: മുന്‍കാല ബോളിവുഡ് താരം രത്തന്‍ ചോപ്ര(70) അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ചയോടെയാണ് അന്തരിച്ചത്. കാന്‍സര്‍ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു. ചോപ്രയുടെ ദത്തുപുത്രി അനിതയാണ് മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.
അവിവാഹിതനായിരുന്ന നടന് കാന്‍സര്‍ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാനയിലെ പഞ്ചകുലയില്‍ ഒരു വാടകവീട്ടില്‍ കഴിഞ്ഞിരുന്ന നടന് കടുത്ത ദാരിദ്ര്യം നേരിട്ടിരുന്നു. ധര്‍മ്മേന്ദ്ര, അക്ഷയ് കുമാര്‍, സോനു സൂദ് തുടങ്ങിയവരോട് ധനസഹായം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പ്രതികരണം ഒന്നും ഉണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം.
തനൂജ നായികയയെത്തിയ മമ്മി കീ ഗുഡിയാ(1972) ആണ് പ്രസിദ്ധമായ ചിത്രം. അയിനാ(1977) എന്നൊരു ചിത്രത്തിലും വേഷമിട്ടിരുന്നു. അബ്ദുള്‍ ജബ്ബാര്‍ ഖാന് എന്നായിരുന്നു യഥാര്‍ഥ പേര്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുണ്ടായിരുന്നു അദ്ദേഹം സ്കൂള്‍ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. രവി ചോപ്ര എന്നും ഇദ്ദേഹം അറിയപ്പെടുന്നു.
Discussion about this post