ന്യൂഡൽഹി: ഇന്ത്യയെ വെല്ലുവിളിച്ച് ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം തയാറാക്കിയ സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ചോദ്യങ്ങളുന്നയിച്ചത്.
ഇന്ത്യയുടെ ഭൂപ്രദേശം ആവശ്യപ്പെടാൻ നേപ്പാളിന് എങ്ങനെ സാധിക്കുന്നു. ഇന്ത്യയുമായുള്ള ബന്ധം വേർപെടുത്താൻ മാത്രം അവരെ എന്താണ് വേദനിപ്പിച്ചത്. ഇത് നമ്മുടെ പരാജയമല്ലേ. വിദേശനയത്തിൽ പുനരാലോചന ആവശ്യമായി വന്നിരിക്കുന്നു.-മോഡി സർക്കാരിനെ വിമർശിച്ചുകൊണ്ട് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ പ്രദേശങ്ങളായ ലിംപിയാധുര, കാലാപാനി, ലുപലേഖ് എന്നീ മേഖലകൾ ഉൾപ്പെടുത്തിയുള്ള ഭൂപടമാണ് നേപ്പാൾ പാർലമെന്റിൽ അവതരിപ്പിച്ചത്. ഇത് വലിയ പിന്തുണയോടെ പാസാക്കുകയും ചെയ്തിരുന്നു.