മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് (34) മരിച്ചനിലയില്‍. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് നടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശന്ത് സിങ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്സ് ഇന്‍ മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എംഎസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് പ്രധാന ചിത്രം. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Discussion about this post