ഗുവാഹത്തി: കസേരയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹപ്രവർത്തകൻ യുവാവിനെ കുത്തിക്കൊന്നു. ആസാമിലെ ഗുവാഹത്തിയിലെ ഒരു കടയിൽ ജോലിചെയ്യുന്ന റിതുപർണ പെഗു(26)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കട ഉടമയായ അർമാൻ അലി, മറ്റ് ജീവനക്കാരായ ദുലാൽ അലി, മനോവര ഖാത്തൂൻ, ഹുസൈൻ അലി, ഇബ്രാഹിം അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. അർമാൻ അലിയുടെ കടയിലാണ് പെഗു ജോലിചെയ്തിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മറ്റുജീവനക്കാരും പെഗുവും തമ്മിൽ കസേരയെ ചൊല്ലി വഴക്കുണ്ടായി. ഇതിനിടെയാണ് ജീവനക്കാരിൽ ഒരാൾ പെഗുവിനെ കത്തി കൊണ്ട് കുത്തിയത്. കുത്തേറ്റ പെഗു റോഡരികിൽ വീണുകിടന്നു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു.
കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കടയുടമയായ അർമാൻ അലിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, ആരാണ് പെഗുവിനെ കുത്തിയതെന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല.ഗല്‍
Discussion about this post