ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1989 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 42,687 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 30 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 397 ആയി. ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലായാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്. ചെന്നൈയില്‍ പുതുതായി 1484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 30408 ആയി.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ കൊവിഡ് പ്രതിരോധ വിദഗ്ധ സമിതി യോഗം ചേരുന്നുണ്ട്. ലോക്ഡൗണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ശിപാര്‍ശകള്‍ നേരത്തെ തന്നെ സമിതി നല്‍കിയിരുന്നു. ലോക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച അണ്ണാ ഡിഎംകെ എംഎല്‍എ കെ പഴനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.