‘നഗരത്തില്‍ ജീവിക്കാന്‍ വേറെ മാര്‍ഗമില്ല’ പിപിഇ കിറ്റും കൈയ്യുറയും മാസ്‌കും അണിഞ്ഞ് ഓട്ടോ ഡ്രൈവര്‍ ആര്‍ ദിലീപ് കുമാര്‍

ചെന്നൈ: കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്വയ രക്ഷയ്ക്കായി പിപിഇ കിറ്റും കൈയ്യുറയും മാസ്‌കും അണിഞ്ഞ് ഓട്ടോ ഓടിക്കുകയാണ് വേളാച്ചേരിയിലെ ഡ്രൈവറായ ആര്‍ ദിലീപ് കുമാര്‍. ചെന്നൈയില്‍ നിന്നാണ് ഈ കാഴ്ച. നഗരത്തില്‍ ജീവിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ദിലീപ് പറയുന്നു.

കൊവിഡ് ഡ്യൂട്ടിയിലുള്ള ഓട്ടോയല്ല. ചെന്നൈയിലും പരിസരങ്ങളിലും സര്‍വീസ് നടത്തുന്ന ദിലീപ് കുമാറെന്ന ഓട്ടോഡ്രൈവറുടെ ഈ അതിജീവനും മറ്റുള്ളവര്‍ക്ക് മാതൃക കൂടിയാണ്. സ്വയം രക്ഷ മാത്രമാണ് ചെന്നൈയില്‍ ജീവന്റെ കാവലെന്നറിയുന്നതിനാലാണ് കാക്കി യൂണിഫോണിനെ പിപിഇ കിറ്റുകൊണ്ട് മൂടിയത്.

അതേസമയം, സവാരിക്ക് ചില നിബന്ധനകളും ഇദ്ദേഹത്തിന് ഉണ്ട്, മാസ്‌കില്ലെങ്കില്‍ സവാരിയുമില്ല, പിന്നെ കയറുന്നതിനു മുമ്പ് സാനിറ്റൈസര്‍ കൊണ്ടു കൈകള്‍ അണുവിമുക്തമാക്കണം.. സവാരി തീര്‍ന്നാല്‍ അടുത്ത പണി ഡ്രൈവിങ് സീറ്റിനും പിന്‍സീറ്റിനുമിടയിലെ പ്ലാസ്റ്റിക് ഷീറ്റിലും പരിസരങ്ങളിലും അണുവിമുക്മാക്കുകയാണ്. പിപിഇ കിറ്റ് ആറുമണിക്കൂര്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അതിനാല്‍ സര്‍വീസ് രാവിലെ എട്ടുമുതല്‍ രണ്ടുമണിവരെയായി ചുരുക്കി.

Exit mobile version