ന്യൂഡല്‍ഹി; കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്മോഹന് സിങ് കൊവിഡ് ക്വാറന്റൈനിലെന്ന് പുതിയ റിപ്പോര്‍ട്ട്. മന്മോഹന് സിങ്ങിന്റെ നമ്പര്‍ 3 മോത്തിലാല്‍ നെഹ്റു പ്ലേസ് റെസിഡന്‍സിന് മുന്പില് ക്വാറന്റൈന് നോട്ടീസ് പതിച്ചിതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചോദ്യങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
മന്മോഹന് സിങ്ങിന്റെ വസതിയില്‍ ജോലി ചെയ്യുന്ന ആളുടെ മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സിങ്ങും കുടുംബവും ക്വാറന്റൈനില്‍ കഴിയുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സെര്‍വന്റ് ക്വാര്‍ട്ടേഴ്സിലാണ് ജോലിക്കാരും കുടുംബവും താമസിച്ചിരുന്നത്. ഇവരേയും ക്വാറന്റൈന് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം നെഞ്ചുവേദനയെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്മോഹന് സിങ് ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ആയിരുന്നു.
ആ സമയത്ത് തന്നെ ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു. വ്യാഴാഴ്ച നടന്ന കോണ്‍ഗ്രസിന്റെ പാര്‍ട്ടി യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മന്മോഹന് സിങ് പങ്കെടുത്തതായി കോണ്‍ഗ്രസ് വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.
Discussion about this post