കൊവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ കിടന്നത് 18 ദിവസം; ഒടുവില്‍ രോഗമുക്തി നേടി നാലു മാസം പ്രായമായ കുഞ്ഞ്, ആശുപത്രി വിട്ടു

വിശാഖപട്ടണം: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് മാസം പ്രായമായ പെണ്‍കുട്ടി ആശുപത്രി വിട്ടു. രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി വിട്ടത്. കഴിഞ്ഞ 18 ദിവസമായി കുട്ടി മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ശേഷമാണ് കുഞ്ഞ് വൈറസ് മുക്തമായത്.

കിഴക്കന്‍ ഗോദാവരി ജില്ലയില്‍ നിന്നുള്ള ലക്ഷ്മി എന്ന ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള സ്ത്രീക്ക് മെയ് മാസത്തിലാണ് കൊവിഡ് സ്ഥീരീകരിച്ചിരുന്നു. പിന്നീടാണ് അവരുടെ നാല് മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥീരീകരിച്ചതായി ജില്ലാ കളക്ടര്‍ വിനയ് ചന്ദ് അറിയിക്കുകയായിരുന്നു. മെയ് 25ന് കുട്ടിയെ വിശാഖപട്ടണം വിഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. പതിനെട്ട് ദിവസം കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പ

രിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആരോഗ്യ പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച വിഐഎംഎസ് ആശുപത്രി കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. – കളക്ടര്‍ പറയുന്നു. ഇതിനിടയില്‍ വിശാഖപട്ടണം ജില്ലയില്‍ 14 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ കേസുകള്‍ 252 ആയി ഉയര്‍ന്നു.

Exit mobile version