ന്യൂഡല്‍ഹി: രാജ്യത്ത് അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 11458 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ 308993 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 8884 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 145779 ആക്ടീവ് കേസുകളാണ് ഉള്ളത്. 154330 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമാണ്. ഇതുവരെ 1.01,141 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3717 ആയി ഉയര്‍ന്നു. അതേസമയം വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ജൂണ്‍ 16, 17 തീയ്യതികളിലാണ് ചര്‍ച്ച നടക്കുക.
India crosses 3 lakh mark as it reports the highest single-day spike of 11,458 new #COVID19 cases; total cases rise to 308993; 386 deaths in the last 24 hours. There are 145779 active cases, 154330 cured/discharged/migrated & 8884 deaths in the country so far: Ministry of Health pic.twitter.com/BL5k2J3dbE
— ANI (@ANI) June 13, 2020
Discussion about this post