ബെംഗളൂരു: വിമാന, ട്രെയിന്‍ യാത്രയ്ക്ക് യാത്രക്കാരന് നല്കുന്ന സത്യവാങ്മൂലം മതിയെന്നും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യസേതു ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രം ആപ്പ് ഉപയോഗിച്ചാല്‍ മതിയെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് ഇഎസ് ഇന്ദിരേഷ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന് മുമ്പാകെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എംഎന്‍ നര്ഗുണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
വിമാന, ട്രെയിന്‍ യാത്രയ്ക്ക് ആരോഗ്യസേതു നിര്‍ബന്ധമാക്കിയതിനെതിരെ സൈബര്‍ സെക്യൂരിറ്റി പ്രവര്‍ത്തകനായ അനിവര്‍ അരവിന്ദാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലെ തുടര്‍വാദം ജൂലായ് പത്തിലേക്ക് മാറ്റിയിരിക്കുകയാണ്. രാജ്യത്ത് 35 ശതമാനം പേര്‍ക്കുമാത്രമാണ് സ്മാര്‍ട്ട് ഫോണ്‍ ഉള്ളതെന്നും ആരോഗ്യസേതു ആപ്പ് യാത്രയ്ക്ക് നിര്‍ബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് അനിവര്‍ അരവിന്ദ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
Discussion about this post