ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസിലെ ജീവനക്കാരന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഉത്തരേന്ത്യക്കാരനായ കരാര്ത്തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് ദിവസം മുമ്പാണ് ഇയാള്‍ അവസാനമായി ഇവിടെ ജോലിക്കെത്തിയത്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post