മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്ന് മാത്രം 3493 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 1.01,141 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 127 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 3717 ആയി.
അതെസമയം സംസ്ഥാനത്ത് ഇന്ന് 1718 പേര്‍ക്ക് കൊവിഡ് ഭേദമായി. നിലവില്‍ 47,793 പേര് പൂര്‍ണ രോഗമുക്തി നേടി. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹം മുഖ്യമന്ത്രി ഉദ്ധവ് താക്കറേ നിഷേധിച്ചു.
ജനങ്ങളോട് സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെയുള്ള സുരക്ഷ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 500 അധിക ഐസിയു ബെഡുകള്‍ സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ് അറിയിച്ചിരുന്നു.
Discussion about this post