ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ബിജെപി എംപി ഗൗതം ഗംഭീർ. തലസ്ഥാനത്തെ നിലവിലെ സാഹചര്യത്തിന് ആം ആദ്മി സർക്കാരാണ് കാരണമെന്ന് ഗംഭീർ കുറ്റപ്പെടുത്തി. കൊവിഡ് വ്യാപനം തടയുന്നതിനെതിരായ നടപടികൾ സ്വീകരിക്കുന്നതിനേക്കാൾ കെജരിവാളിന് മറ്റുള്ളവർക്കുമേൽ പഴിചാരുന്നതിലാണ് കൂടുതൽ താൽപര്യമെന്ന് ഗംഭീർ ആരോപിച്ചു.
‘പരസ്യ കാമ്പെയ്നുകൾ പരാജയപ്പെട്ടു. പഴി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ആശുപത്രികൾക്കും പരിശോധനകൾക്കും ആപ്പുകൾക്കും. അടുത്തതായി സുപ്രീം കോടതിയെ പഴിചാരും. ആവശ്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുക, കാരണം മുഖ്യമന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കില്ല’, ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തു. ഡൽഹിയിൽ കോവിഡ് രോഗികളോട് മൃഗങ്ങളേക്കാൾ മോശമായി പെരുമാറുന്നുവെന്ന സുപ്രീം കോടതിയുടെ പരാമർശത്തിന് പിന്നാലെയാണ് കെജരിവാളിനെ വിമർശിച്ച് ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്.
കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുമ്പോൾ ലോക്ക്ഡൗൺ പിൻവലിക്കാനുളള തീരുമാനം ഡൽഹി നിവാസികളെ സംബന്ധിച്ച് മരണ വാറന്റ് പോലെയാണെന്നും ഗംഭീർ ട്വീറ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയും തമിഴ്നാടും കഴിഞ്ഞാൽ രാജ്യത്ത് കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡൽഹിയിലാണ്.
BEWARE DELHI!
Ad campaigns have failed! Centre, Neighbouring States, Hospitals, Testing, Apps have been blamed!
Next SC will be blamed. Step out only if needed because CM will not take responsibility! #SCSlamsDelhiGovt #DelhiCollapsing https://t.co/lpLFOSK1K0
— Gautam Gambhir (@GautamGambhir) June 12, 2020
Discussion about this post