ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്. നേരത്തേ വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെ ഡല്‍ഹിയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നായിരുന്നു പ്രചാരണം. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം ഡല്‍ഹിയില്‍ ഇതുവരെ 34000 ത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1085 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
No, the lockdown will not be extended: Delhi Health Minister Satyendar Jain on being asked if there have been discussions to extend lockdown in the national capital #COVID19 pic.twitter.com/stQMoRzpb4
— ANI (@ANI) June 12, 2020
Discussion about this post