മുംബൈ: മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒപ്പം മന്ത്രിയുടെ അഞ്ച് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. എല്ലാവരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ മന്ത്രി അശോക് ചവാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഏപ്രിലില്‍ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര ഒഹാദിനും കൊവിഡ് പിടിപെട്ടിരുന്നു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3607 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 152 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. 97648 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് പിടിപെട്ടത്.
ഇതില്‍ 46078 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 10000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10956 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. 396 പേരാണ് 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നാണ് നാലാമതെത്തിയത്.