കാശ്മീര്‍: വീണ്ടും നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം. ജമ്മു കാശ്മീരിലെ പൂഞ്ചിലും രജൗരിയിലുമാണ് പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. പഞ്ചാബ് സ്വദേശിയായ ഗുരുചരണ്‍ സിംഗ് ആണ് മരിച്ചത്. ഷെല്ലാക്രമണത്തില്‍ ഒരു നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്.
അതേസമയം ജമ്മു കാശ്മീരിലെ വിവിധ മേഖലകളില്‍ ബുധനാഴ്ച രാത്രി മുതല്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. പാകിസ്താന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയില്‍ പാക്കിസ്താന്റെ നിരവധി സൈനിക പോസ്റ്റുകള്‍ തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ഷോപിയാനില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.