ന്യൂഡൽഹി: സംവരണത്തെ സംബന്ധിച്ച തർക്കങ്ങൾ കൊടുംമ്പിരി കൊള്ളുന്നതിനിടെ സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതിയുടെ പരാമർശം. തമിഴ്നാട്ടിലെ മെഡിക്കൽ കോളേജുകളിൽ ഒബിസി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം. സംവരണത്തിനുള്ള അവകാശം മൗലികാവകാശമായി കരുതാനാവില്ലെന്ന് ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
സംവരണ/ ക്വാട്ട ആനുകൂല്യങ്ങൾ ലഭിക്കാത്തത് ഭരണഘടനാ ലംഘനമായി കണക്കാക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. സംവരണത്തിനുള്ള അവകാശം മൗലികാവകാശമായി കരുതാനാവില്ലെന്ന് ജസ്റ്റിസ് എൽനാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
തമിഴ്നാട്ടിലെ മെഡിക്കൽ കോളേജുകളിൽ ഒബിസി വിദ്യാർത്ഥികൾക്കായി സീറ്റുകൾ നീക്കിവെക്കാതെ മൗലികാവകാശ ലംഘനം നടത്തുന്നതായി ആരോപിച്ച് നൽകിയ ഹർജികളിലാണ് സുപ്രീംകോടതിയുടെ പരാമർശം. 50 ശതമാനം സീറ്റുകൾ ഒബിസി വിഭാഗങ്ങൾക്കായി നീക്കിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ, ഡിഎംകെ തുടങ്ങിയ പാർട്ടികളും ചില വ്യക്തികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഒബിസി വിഭാഗക്കാർക്ക് സംവരണം നിഷേധിച്ചത് മൗലികാവകാശ നിഷേധമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹർജി സ്വീകരിച്ചില്ല. ഹർജി പിൻവലിക്കാനും ഇതുമായി ബന്ധപ്പെട്ട പരാതിക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.
Discussion about this post