ശ്രീനഗര്‍: ജമ്മുകാശ്മീരിലെ വിവിധ മേഖലകളില്‍ പാകിസ്താന് വെടിവെയ്പ്പ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പലയിടങ്ങളിലും വെടിവെയ്പ്പ് നടത്തിയത്. വെടിവെയ്പ്പില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവം. ജമ്മുകശ്മീരിലെ രജൗറി സെക്ടറിലാണ് വെടിവെപ്പിനെ തുടര്‍ന്ന് ജവാന് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
പാകിസ്താന് പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു. മോര്‍ട്ടാറുകള്‍, യന്ത്രത്തോക്കുകള്‍, ചെറുതോക്കുകള്‍ എന്നിവ ഉപയോഗിച്ചാണ് പാക് സേന ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. രജൗറി, പൂഞ്ച്, കത്വ ജില്ലകളിലാണ് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്. ബുധനാഴ്ച രാത്രി 10നും 11നും ഇടയിലാണ് വെടിവെപ്പുണ്ടായത്.
കഴിഞ്ഞ പല ആഴ്ചകളിലായി നൂറിലേറെ തീവ്രവാദികളെയാണ് കശ്മീരില്‍ വിവിധ ഓപ്പറേഷനുകളിലൂടെ സുരക്ഷാസൈന്യം വധിച്ചത്.
Discussion about this post