ഗാസിയാബാദ്: കൊവിഡ് 19 ബാധയേറ്റ് ചികിത്സയില്‍ കഴിയവെ ആശുപത്രിയില്‍ നിന്ന് മുങ്ങിക്കളഞ്ഞയാള്‍ മരിച്ചു. രണ്ട് ദിവസം മുന്‍പാണ് ഇയാള്‍ ചികിത്സയില്‍ നിന്നും മുങ്ങിക്കളഞ്ഞത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ആശുപത്രിയില്‍ കഴിയവെയാണ് സംഭവം.
ഡല്‍ഹിയില്‍ തയ്യല്‍ തൊഴിലാളിയായിട്ടുള്ള 45-കാരന്‍ ചൊവ്വാഴ്ച ബറേലിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കൊവിഡ് ചികിത്സയ്ക്ക് ഗാസിയാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ രണ്ടു ദിവസം മുമ്പ് ചികിത്സയിലിരിക്കെ സഹോദരിയുടെ വീട്ടിലെത്തുകയായിരുന്നു.
തുടര്‍ന്ന് ഇയാളുടെ പേരില്‍ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുകയും ബറേലിയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ വെച്ച് ചൊവ്വാഴ്ച ഇയാള്‍ മരണപ്പെടുകയായിരുന്നു.