മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്സ് ഇന്ത്യക്കാരടക്കം 600 പൈലറ്റുമാരെ പിരിച്ചുവിട്ടു.വ്യോമയാന രംഗത്തെത്തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിലൊന്നാണിത്. നേരത്തേ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം എമിറേറ്റ്സ് അറിയിച്ചിരുന്നുവെങ്കിലും ഇത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് വ്യക്തമാക്കിയിരുന്നില്ല.
ഇതോടെ എമിറേറ്റ്സില്‍ നിന്ന് പുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം ഇതോടെ 792 ആയി ഉയര്‍ന്നു. നേരത്തെ മെയ് 31ന് 180 പൈലറ്റുമാരെ എമിറേറ്റ്സ് പുറത്താക്കിയിരുന്നു.
ഇപ്പോള്‍ ജോലി നഷ്ടമായ 600 പൈലറ്റുമാര്‍ പ്രൊബേഷനിലായിരുന്ന ഫസ്റ്റ് ഓഫീസര്‍മാരാണ് എന്നാണ് എമിറേറ്റ്സ് വ്യത്തങ്ങളെ ഉദ്ധരിച്ച് മണികണ്ട്രോള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എമിറേറ്റ്സ് എ 380 വിമാനങ്ങളിലെ ജീവനക്കാരായിരുന്നു ഇവര്‍.
Discussion about this post