പരീക്ഷ വേണ്ട; തെലങ്കാനയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കും

ഹൈദരാബാദ്: തെലങ്കാനയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കും. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ പത്താം ക്ലാസ്സ് പരീക്ഷ നടത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം.

വിദ്യാര്‍ത്ഥികള്‍ക്ക് ആഭ്യന്തര മൂല്യനിര്‍ണത്തില്‍ ലഭിച്ച മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഗ്രേഡുകള്‍ നല്‍കി ജയിപ്പിക്കാനാണ് തീരുമാനം. 5.35 ലക്ഷം പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം തെലങ്കാനയില്‍ ഉള്ളത്.

ബിരുദ, ബിരുദാനന്തര തലങ്ങളിലെ പരീക്ഷയുടെ കാര്യം വരുംദിവസങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ജൂലൈ അഞ്ച് വരെയായിരുന്നു നേരത്തെ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷനും പൂര്‍ത്തിയാക്കിയിരുന്നു.

Exit mobile version