ബംഗളൂരു: റാഫേല്‍ യുദ്ധവിമാന കരാറില്‍ നിന്നാണ് ഹിന്ദുസ്ഥാന്‍ എയിറോനോട്ടിക്കല്‍ ലിമിറ്റഡിലെ ജീവനക്കാരും മുന്‍ ജീവനക്കാരുമായി രാഹുല്‍ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും.
റാഫേല്‍ കരാറിലെ അഴിമതി ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് എച്ച്എഎല്‍ ജീവനക്കാരുടെ പിന്തുണ തേടുക എന്ന ലക്ഷ്യം വച്ചുളള കൂടിക്കാഴ്ച കബന്‍ പാര്‍ക്കില്‍ നടക്കും.
കൂടിക്കാഴ്ചയില്‍ എച്ച്എഎല്‍ മുന്ജീവനക്കാര ടക്കം 100-ഓളം പേര് പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. എന്നാല്‍ എച്ച്എഎല്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച ഉണ്ടായേക്കില്ല. പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍ രാഷ്ട്രീയനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് ചട്ടവിരുദ്ധമാണെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്.
Discussion about this post