കൊവിഡ് 19; വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഒരു മലയാളി കൂടി മരിച്ചു

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഒരു മലയാളി കൂടി മരിച്ചു. എകെ രാജപ്പന്‍(60) എന്ന ആളാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ എക്സ് റേ ടെക്നീഷ്യനായിരുന്നു മരിച്ച രാജപ്പന്‍. വൈറസ് ബാധയെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

രാജപ്പനും കുടുംബവും കഴിഞ്ഞ 25 വര്‍ഷമായി ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് രാജപ്പന്‍. ഇദ്ദേഹം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ കുടുംബത്തിന് അടിയന്തരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version