പൂണെ: കുരങ്ങുകളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്താന്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് മഹാരാഷ്ട്ര വനം വകുപ്പ് അനുമതി നല്‍കി. വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി ലഭിച്ചതോടെ പരീക്ഷത്തിനായി മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടാനാണ് തീരുമാനം.
പൂണെയിലെ വദ്ഗാവ് വനത്തില്‍ നിന്നായിരിക്കും കുരങ്ങുകളെ പിടികൂടുക. മൂന്നും നാലും വയസുള്ള കുരങ്ങുകളെയാണ് പരീക്ഷണത്തിനായി ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഈ പ്രായത്തിലുള്ള മുപ്പത് കുരങ്ങുകളെ പിടികൂടി ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കാന്‍ മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് ഉത്തരവിട്ടിട്ടുണ്ട്.
നേരത്തെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലും ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും കുരങ്ങുകളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ പരീക്ഷണത്തിനിടെ ഇവയ്ക്ക് െൈവറസ് ബാധയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.